Marching to Zion - trailer in Malayalam

Video

March 9, 2015

നാലു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ്... ദൈവം അബ്രഹാമിനു പ്രത്യക്ഷപ്പെട്ടു പറഞ്ഞു, നീ നിന്റെ ദേശത്തേയും ബന്ധുക്കളേയും പിതൃഭവനത്തെയും ഉപേക്ഷിച്ചു ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക... ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും... ദൈവം കല്‍പ്പിച്ചതുപ്രകാരം അബ്രഹാം പ്രവര്‍ത്തിച്ചു.. അങ്ങനെ വാഗ്ദത്ത രാജ്യമായ കാനാന്‍ ദേശത്തെത്തി. അവിടെ തന്റെ മകന്‍ ഇസഹാക്കിനും യാക്കോബിനുമൊപ്പം താമസിച്ചു. യാക്കോബ് പിന്നീട് 'ഇസ്രയേല്‍'എന്നറിയപ്പെട്ടു.

കാനാന്‍ ദേശത്ത് രൂക്ഷമായ ക്ഷാമമുണ്ടായി.. ഇതുകൊണ്ടുതന്നെ, ഇസ്രയേല്‍ തന്റെ 12 പുത്രന്മാര്‍ക്കൊപ്പം അവിടംവിട്ട് ഈജിപ്റ്റിലേക്കു മടങ്ങി. അവിടെ അവര്‍ ഒരു വലിയ ജനതയായി വളര്‍ന്നു. ഇസ്രയേല്യരുടെ വളര്‍ച്ചയില്‍ ഭയംതോന്നിയ ഈജിപ്റ്റുകാര്‍ അവരെ അടിമകളാക്കി. കഠനമായ അടിമത്വത്തിലൂടെ ഇസ്രയേല്‍ ജനത്തെ ഈജിപ്ഷ്യന്‍ ജനത ക്രൂരമായി പീഡിപ്പിക്കാന്‍ തുടങ്ങി.. ഒടുവില്‍ ഈജിപ്റ്റിലെ 430 വര്‍ഷത്തെ പ്രവാസത്തിനുശേഷം അടിമത്വത്തില്‍നിന്ന് ഇസ്രയേല്‍ജനത മോചിതരായി. മോശ അവരെ അടിമത്വത്തില്‍നിന്നു മോചിപ്പിച്ചു... ചെങ്കടല്‍താണ്ടി ജനം അറേബ്യയിലെത്തി. അവിടെ സീനായ് മലമുകളില്‍വച്ച് കര്‍ത്താവ് അവര്‍ക്കു ന്യായപ്രമാണം കല്‍പ്പിച്ചുനല്‍കി.

മോശയ്ക്കൊപ്പം ഈജിപ്റ്റില്‍നിന്നു പലായനംചെയ്ത ഇസ്രയേല്‍ ജനതയ്ക്ക് വാഗ്ദത്ത ഭൂമിയില്‍ പ്രവേശിക്കാനായില്ല. ദൈവത്തിലുള്ള വിശ്വാസക്കുറവുതന്നെയായിരുന്നു കാരണം. അങ്ങനെ നാലു പതിറ്റാണ്ടോളം മരുഭൂമിയല്‍ അവര്‍ അലഞ്ഞു. കാലക്രമേണ ദൈവഭയമുള്ള ഒരു ജനത അവര്‍ക്കിടയില്‍ വളര്‍ന്നുവന്നു. അങ്ങനെ ജോഷ്വയുടെ നേതൃത്വത്തില്‍ അവര്‍ വീണ്ടും വാഗ്ദത്ത ഭൂമിയില്‍ പ്രവേശിച്ചു.

ജോഷ്വയുടെ 12 തലമുറകളെ, നാന്നൂറു വര്‍ഷത്തോളം, മോശയുടെ ന്യായപ്രമാണത്തിലെ കല്‍പ്പനകള്‍ പ്രകാരം ന്യായാധിപന്മാര്‍ നയിച്ചു. മറ്റു രാജ്യങ്ങള്‍ക്കുള്ളതുപോലെ ഒരു രാജാവ് തങ്ങള്‍ക്കും വേണമെന്ന് ജനത ആഗ്രഹിച്ചപ്പോള്‍ ദേവം സാവൂളിനെ അവരുടെ രാജാവായി നല്‍കി. സാവൂള്‍ 40 വര്‍ഷം അവരെ ഭരിച്ചു. പിന്നീട് 40 വര്‍ഷം ദാവീദിന്റെ ഭരണകാലം. പിന്തുടര്‍ച്ചയായി ദാവീദിന്റെ പുത്രന്‍ സോളമന്‍ രാജാവായി. സോളമന്റെ ഭരണകാലത്ത് ഇസ്രയേല്‍ രാജ്യം അതിന്റെ പ്രൗഢിയുടെ ഉത്തംഗശൃംഗത്തിലെത്തി. സോളമന്‍ രാജാവ് ഇസ്രയേലിന്റെ ആദ്യ ദേവാലയം പണിതു. അവസാന കാലത്തു ദൈവത്തില്‍നിന്ന് അകന്നതിന്റെ ഫലമായിരുന്നു ഈ തീരുമാനം. ദൈവം സോളമനോടു പറഞ്ഞു നിന്റെ പുത്രന്മാരില്‍നിന്ന് പത്തു ഗോത്രങ്ങളില്‍ ഈ ജനതയ്ക്കു രാജാവുണ്ടാകില്ല.

സോളമന്റെ മരണശേഷം ഇസ്രയേല്‍ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. പത്തു ഗോത്രങ്ങളിന്മേല്‍ ദുഷ്ടരും കര്‍ക്കശക്കാരുമായ രാജാക്കന്മാര്‍ ഭരണമായിരുന്നു പീന്നീട്. ദാവീദിന്റെയും സോളമന്റെയും സന്തതിപരമ്പരകളിലാരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. വടക്കന്‍ സാമ്രാജ്യം ഇസ്രായേല്‍ എന്ന പേരില്‍ വിളിക്കപ്പെട്ടു. സമാരിയ ആയിരുന്നു അതിന്റെ തലസ്ഥാനം. താരതമ്യേന ചെറുതായിരുന്ന തെക്കന്‍ സാമ്രാജ്യം യൂദാ എന്നറിയപ്പെട്ടു. ജറുസലേമായിന്നു യൂദായുടെ തലസ്ഥാനം. ദാവീദിന്റെ വംശപരമ്പരയില്‍നിന്നുള്ളവരുടെ ഭരണത്തിന്‍കീഴിലായിരുന്നു യൂദാ. ഈ ജനതയെ ജൂതര്‍ എന്നറിയപ്പെട്ടു. ഉത്തര ഇസ്രായേല്‍ സാമ്രാജ്യത്തിലെ രാജാവിന്റെ ദുഷ്ടത അദ്ദേഹത്തെ അസീറിയക്കാര്‍ തടവിലാക്കി. ശേഷിച്ച ഇസ്രായേല്‍ക്കാര്‍ അവര്‍ക്കൊപ്പം ചേരുകയും പിന്നീടു സമരിയാക്കാര്‍ എന്ന് അറിയപ്പെടുകയും ചെയ്തു.

യഹൂദരെ ബാബിലോണ്‍ സൈന്യം അവരുടെ രാജ്യത്തേക്ക് അടിമകളായി കൊണ്ടുപോയതു പിന്നീടുള്ള ചരിത്രം. മറ്റു ദൈവങ്ങളെ ആരാധിച്ചതിന്റെ ശിക്ഷയെന്ന നിലയ്ക്കായിരുന്നു അത്. അവരുടെ ദേവാലയം തകര്‍ത്തു. ഏഴു ദശാബ്ദം നീണ്ട ബാബിലോണ്‍ പ്രവാസം അവസാനിപ്പിച്ചു യഹൂദര്‍ തങ്ങളുടെ രാജ്യത്തേക്കു വീണ്ടും മടങ്ങിയെത്തി. അവര്‍ ജറൂസലേമിലെ ദേവാലയം പുനര്‍നിര്‍മിച്ചു.., ദാവീദിന്റെ വംശപരമ്പരയില്‍നിന്നുള്ള രാജാക്കന്മാരുടെ ഭരണത്തിന്‍കീഴില്‍ ജീവിച്ചുപോന്നു.

ക്രിസ്തുവിന്റെ കാലത്ത് റോമാ സാമ്രാജ്യത്തിന്‍ കീഴിലായിരുന്ന യൂദാ, യൂദയാ എന്ന് അറിയപ്പെടാന്‍ തുടങ്ങി. ക്രിസ്തു ശിഷ്യന്മാര്‍ യൂദയാ മുഴുവന്‍ സുവിശേഷം പ്രസംഗിച്ചു. എന്നാല്‍ ക്രിസ്തുവിനെ മിശിഹയായി വിശ്വസിക്കാന്‍ യഹൂദര്‍ കൂട്ടാക്കിയില്ല. അവര്‍ റോമന്‍ ഗവര്‍ണറെ വശത്താക്കി യേശുവിനെ കുരിശുമരണത്തിനു വിധിച്ചു. മരിച്ചതിന്റെ മൂന്നാം നാള്‍ യേശു ഉയിര്‍ത്തെണീറ്റു. താന്‍ ജീവിച്ചിരിക്കുന്നുവെന്ന് ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടു കാണിച്ചുകൊടുത്തു. പിന്നീട് സ്വര്‍ഗാരോഹണം ചെയ്ത് പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി.

മരണത്തിലേക്കെത്തുന്നതിനു തൊട്ടു മുന്‍പേ ജറുസലേമിനു വരാനിരിക്കുന്ന മഹാനാശത്തെക്കുറിച്ച് ക്രിസ്തു പ്രവചനം നടത്തിയിരുന്നു. 'നാട് അഗ്നിക്കിരയാകും, അവരുടെ ദേവാലയം തകര്‍ക്കപ്പെടും, സകലജാതികളും അവരെ അടിമകളാക്കും' എന്നായിരുന്നു പ്രവചനം.. ആ പ്രവചനം ഏ.ഡി. 70നു നിറവേറ്റപ്പെട്ടു. റോമന്‍ ചക്രവര്‍ത്തി ടൈറ്റസ് ജറൂസലേം പിടിച്ചെടുത്തു. 1800 വര്‍ഷത്തോളം യൂദന്മാര്‍ അടിമകളായിക്കഴിഞ്ഞു.

1948 ആയപ്പോഴേയ്ക്ക്, അസാധ്യമെന്നു കരുതിയ ഒന്ന് സംഭവിച്ചു. ഇസ്രയേല്‍ രാജ്യം സ്ഥാപിക്കപ്പെട്ടു. വാഗ്ദത്ത ഭൂമിയില്‍ യഹൂദര്‍ ഒരിക്കല്‍ക്കൂടി തങ്ങളുടെ ജീവിതം തുടങ്ങി. ഇത് ദൈവത്തിന്റെ അത്ഭുതമാണെന്നും അനുഗ്രഹമാണെന്നും വാഴ്ത്തപ്പെട്ടു. യഥാര്‍ഥത്തില്‍ ഇത് ദൈവത്തിന്റെ അനുഗ്രഹമായിരുന്നോ? അതോ പ്രതികൂല ശക്തികളുടെ പ്രവര്‍ത്തനമോ? ഈ ചിത്രത്തില്‍ അതിന് ഉത്തരമുണ്ട്.. റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചു. വളരെ മോശം ക്വളിറ്റിയാണ്. അതുകൊണ്ട് അയച്ചില്ല.

 

 

 

mouseover